ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റ് : കേരളം ചാമ്പ്യന്മാര്‍

റാഞ്ചി: അത്ഭുതങ്ങള്‍ ഒന്നും നടന്നില്ല ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളം വീണ്ടും ചാമ്പ്യന്‍മാരായി. തുടര്‍ച്ചയായ 18-ാം തവണയാണ് കേരളം ചാമ്പ്യന്‍മാരാകുന്നത്.

36 സ്വര്‍ണവും 28 വെള്ളിയും 24 വെങ്കലവും ഉള്‍പ്പെടെ 212 പോയിന്റ് നേടിയാണ് ഓവറോള്‍ കിരീടം കേരളം ചൂടിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ രണ്ടു സ്വര്‍ണം കുറഞ്ഞു.

മഹാരാഷ്ട്രയാണു രണ്ടാം സ്ഥാനത്ത്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ മുന്നേറ്റവും ഇത്തവണ ശ്രദ്ധേയമായി. കുറഞ്ഞ പോയിന്റുമായി കഴിഞ്ഞ തവണ മടങ്ങിയ തമിഴ്‌നാട് ഇത്തവണ മികച്ച പ്രകടനവുമായി മൂന്നാം സ്ഥാനത്തെത്തി.

Top