ധനുഷ് ഇരട്ട വേഷത്തിലെത്തുന്ന പുതിയ ചിത്രത്തില്‍ വിദ്യാബാലന് പകരം നായികയാകുന്നത് ലക്ഷ്മി മേനോന്. ധനുഷിനെ നായകനാക്കി സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് നായികയായി വിദ്യാ ബാലനെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്.
എന്നാല്‍ ഡേറ്റ് ഇല്ലാത്തതിനാല്‍ വിദ്യാ ബാലന് ചിത്രത്തില്‍ അഭിനയിക്കുന്നില്ല എന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. വിദ്യാ ബാലനു പകരം ലക്ഷ്മി മേനോനായിരിക്കും ആ വേഷം ചെയ്യുന്നത്. ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍ പ്രഭു സോളമന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.