ധീരതയ്ക്കുള്ള പുരസ്‌കാരത്തിന് ആറുമലയാളികള്‍ അര്‍ഹരായി

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാ പതക് അവാര്‍ഡ് പ്രഖ്യാപിച്ചു. ആറുമലയാളികള്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ധീരതയ്ക്കുള്ള ബഹുമതിയായ ഉത്തം ജീവന്‍ രക്ഷാപതക് മലയാളിയായ പി.ജി ജോമോന് ലഭിച്ചു. മരണാനന്തര ബഹുമതിയായാണ് ജോമോന് ഉയര്‍ന്ന രണ്ടാമത്തെ ബഹുമതി നല്‍കുന്നത്.

ജീവന്‍ രക്ഷാപഥക്ക് പുരസ്‌കാരത്തിന് അഞ്ചു മലയാളികള്‍ അര്‍ഹരായി. സുബിന്‍ മാത്യു, കെ.സി മാത്യു. രാഹുല്‍ ടി.എല്‍, യഥുകൃഷ്ണന്‍ വി.എസ്, അഖില്‍ ബിജു എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

Top