നക്‌സലുകള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്ന് മോഡി

ജാര്‍ഖണ്ഡ്: ആയുധങ്ങള്‍ ഉപേക്ഷിച്ച് നക്‌സലുകള്‍ മുഖ്യധാരയിലേക്ക് വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കണമെന്നും ഗൗതമ ബുദ്ധന്റെയും ഗാന്ധിയുടേയും രാജ്യത്ത് ആക്രമണത്തിന് സ്ഥാനമില്ലെന്നും മോഡി പറഞ്ഞു.

ആക്രമണങ്ങള്‍ കൊണ്ട് ആര്‍ക്കും പ്രയോജനമില്ല. നക്‌സലുകള്‍ തോക്ക് താഴെ വെച്ച് കലപ്പയേന്തണം. ഇത് നിങ്ങളുടെ രാജ്യമാണ്. തോളോട് തോള്‍ ചേര്‍ന്ന് ഈ രാജ്യത്തിന്റെ പുരോഗതിക്കായി പ്രയത്‌നിക്കണം.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് സ്വാധീന മേഖലയായ ലതേഹാര്‍ ജില്ലയില്‍ എത്തിയതായിരുന്നു മോഡി. ദൈവം സമ്പല്‍സമൃദ്ധി കൊണ്ട് അനുഗ്രഹിച്ച പ്രദേശമാണ് ജാര്‍ഖണ്ഡെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.

Top