ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തില്‍ എത്തുന്ന നഗരവാരിധി നടുവില്‍ ഞാന്‍ ക്രിസ്മസ് ദിവസം തിയെറ്ററുകളില്‍ എത്തും. സംഗീതയാണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്ക് ശേഷം സംഗീത സിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് നഗരവാരിധി നടുവില്‍ ഞാന്‍. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെയാണ് സംഗീത മലയാള ത്തില്‍ സജീവമാകുന്നത്. ശ്രീനിവാസന്‍ രചനും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള. ഈ സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും സംഗീത നേടിയിരുന്നു. പതിനാറ് വര്‍ഷത്തിന് ശേഷം ശ്രീനിവാസനും സംഗീതയും ഒരുമിക്കുമ്പോള്‍ മികച്ച ഒരു കുടുംബ ചിത്രം തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
ശ്രീനിവാസന്‍ തന്നെയാണ് നഗരവാരിധി നടുവില്‍ ഞാനിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഷിബു ബാലനാണ് സംവിധാനം. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. സി.വി. സാരഥിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഗള്‍ഫില്‍ നിന്നു ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി ഫ്‌ളാറ്റില്‍ സെക്യൂരിറ്റിയായി ജീവിക്കുന്ന വേണുവെന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. വേണുവിന്റെ ഭാര്യ സുനിതയുടെ വേഷത്തിലാണ് സംഗീത എത്തുന്നത്. ഇന്നസെന്റ്, മനോജ് കെ. ജയന്‍, ലാല്‍, വിജയരാഘവന്‍, ശ്രീജിത് രവി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സമീര്‍ ഹഖാണ് ക്യാമറ. ഗോവിന്ദ് മേനോനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ് രജ്ഞന്‍ എബ്രഹാം. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം തിയെറ്ററുകളില്‍ എത്തിക്കുന്നത്.