കൊല്ലം: ഇതുവരെ അറുന്നൂറോളം മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ആട് ആന്റണി. പിടിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചോദ്യം ചെയ്യലില്‍ പൊലീസിനോട് ആന്റണി വ്യക്തമാക്കി.
പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപെടാനാണ് മണിയന്‍പിള്ളയെ കുത്തിയത്. ഒളിവില്‍ പോയ ശേഷം കേരളത്തില്‍ മോഷണങ്ങള്‍ നടത്തിയിട്ടില്ല. സെല്‍വരാജെന്ന പേരിലാണ് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഉള്ളതെന്നും ആന്റണി പോലീസിനോട് പറഞ്ഞു.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് ആന്റണിയെ ചോദ്യം ചെയ്യുന്നത്. ഇന്നലെ പാലക്കാട് അറസ്റ്റിലായ ആന്റണിയെ പുലര്‍ച്ചയാണ് കൊല്ലത്തെത്തിച്ചത്. ഇന്ന് വിശദമായ ചോദ്യം ചെയ്യലിനു ശേഷം പരവൂര്‍ കോടതിയില്‍ ഹാജരാക്കും.