നടിയെ സഹായിച്ച് ജപ്പാനിലെ രജനി ഫാന്‍സ്

ഷോപ്പിങ്ങിനിറങ്ങിയപ്പോള്‍ പെഴ്‌സ് നഷ്ടമായ തമിഴ് നടിയെ സഹായിച്ചത് ജപ്പാനിലെ രജനികാന്ത് ഫാന്‍സ്. പഴ്‌സ് നഷ്ടമായ നടി അഞ്ജന ക്രിറ്റിക്കാണ് രജിനി ഫാന്‍സ് രക്ഷകരായി എത്തിയത്. ജംപോ ത്രീഡി എന്ന സിനിമയുടെ ചിത്രീകണത്തിനാണ് നടി ജപ്പാനിലെത്തിയത്. ഒഴിവു സമയത്ത് ഷോപ്പിങ്ങിന് ഇറങ്ങിയപ്പോള്‍ പെഴ്‌സ് നഷ്ടമായി. ഹോട്ടലിലേക്ക് പോകാനുള്ള വഴി പോലും നടിക്ക് അറിയുമായിരുന്നില്ല. കുറെ സമയം ഷോപ്പിങ് മാളില്‍ ചുറ്റിത്തിരിഞ്ഞെങ്കിലും തമിഴ് അറിയാവുന്ന ഒരാളെപ്പോലും കണ്ടെത്താനായില്ല. ജപ്പാനീസ് ഭാഷയല്ലാതെ മറ്റൊന്നും ഇവിടെയുള്ളവര്‍ക്ക് അറിയില്ലായിരുന്നു. ഒടുവില്‍ രജിനീകാന്തിന്റെ ആരാധകനായ ഒരു ടാക്‌സി ഡ്രൈവര്‍ രക്ഷകനായി എത്തി. രജനിയുടെ സിനിമകള്‍ കണ്ട് തമിഴ് നല്ല പോലെ ഇയാള്‍ സംസാരിക്കുമായിരുന്നു. നടിയെ ഹോട്ടലില്‍ എത്തിക്കുകയും ചെയ്തു ഇയാള്‍. രജനീകാന്തിന് ധാരാളം ആരാധകരുള്ള നാടാണ് ജപ്പാന്‍. രജനികാന്തിന്റെ സിനിമകള്‍ ദിവസങ്ങളോളം ജപ്പാനില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഹരി, ഹരീഷ് എന്നിവര്‍ ചേര്‍ന്നാണ് ജംപോ ത്രീഡി സംവിധാനം ചെയ്യുന്നത്.

Top