കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം ആഗോളതലത്തില്‍ കേരളത്തിന് വലിയ കളങ്കമായെന്ന് പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാഭായി.
മധ്യപ്രദേശിലെ ആദിവാസി കോളനിയില്‍ കഴിയുമ്പോള്‍ വിദേശ ചാനലില്‍നിന്ന് പ്രതികരണം ചോദിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും അവര്‍ പറഞ്ഞു.
തന്റെ ജീവിതം അടിസ്ഥാനമാക്കി ‘ദയാഭായി’ എന്ന പേരില്‍ ചിത്രീകരിക്കുന്ന ഹിന്ദി സിനിമയെ കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ട മാധ്യമമാണ് സിനിമ. അതിന്റെ മുന്നിരയിലുള്ളവര്തന്നെ ഇത്തരം ഹീനകൃത്യങ്ങളില്‍ ഭാഗഭാക്കാകുന്നത് ഖേദകരമാണ്. ഇതിനെ ശക്തമായി വിമര്‍ശിക്കേണ്ടവര്‍ താരസംഘടനയുടെ യോഗത്തില്‍ മിണ്ടാതിരുന്നത് കണ്ടപ്പോള്‍ ലജ്ജ തോന്നി. പ്രതി അറസ്റ്റിലായതുകൊണ്ടുമാത്രം എല്ലാം തീരുന്നില്ല. സമൂഹത്തിന് പാഠമാകുന്ന തരത്തില്‍ ശിക്ഷിക്കപ്പെടണമെന്നും ദയാഭായി വ്യക്തമാക്കി.