നയന്‍താരയുടെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്: തൃഷ

തന്റെ സുഹൃത്തും താരവുമായ നയന്‍താരയുടെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടന്ന് തെന്നിന്ത്യന്‍ താരം തൃഷയുടെ വെളിപ്പെടുത്തല്‍. നയന്‍സും താനും നല്ല സുഹൃത്തുത്തുകളാണെങ്കിലും ഇതു വരെ ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചിട്ടില്ല. തൃഷ പറഞ്ഞു.

സംവിധായകനായ വെങ്കട്ട് പ്രഭുവുവിനും തന്നെയും നയന്‍സിനേയും നായികമാരാക്കി ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വൈകാതെ ഇത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു.

ജയം രവി നായകനാകുന്ന സകലകലാവല്ലഭന്‍ എന്ന ചിത്രത്തില്‍ നടി അഞ്ജലിയ്‌ക്കൊപ്പം തൃഷ അഭിനയിച്ചിരുന്നു.

താന്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാന്‍ പോവുകയാണെന്ന വാദം തൃഷ തള്ളി. കരിയര്‍ അവസാനിച്ച നടികള്‍ ഒന്നുകില്‍ വിവാഹജീവിതത്തിലേക്കോ രാഷ്ട്രീയത്തിലേക്കോ ഇറങ്ങും. എന്നാല്‍ ഇപ്പോഴും മുന്‍നിരയില്‍ നില്‍ക്കുന്ന നായികയായ തനിക്ക് ഇപ്പോള്‍ ധാരാളം ചിത്രങ്ങളില്‍ അഭിനയിക്കാനുണ്ടെന്നും മറ്റ് പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുണ്ടെന്നും തൃഷ വ്യക്തമാക്കി.

വിവാഹം മുടങ്ങാനുണ്ടായ കാരണത്തെപ്പറ്റി പ്രതികരിക്കാന്‍ നടി തയ്യാറായില്ല. അതൊരു അവസാനിച്ച കഥയാണെന്നും അതെപ്പറ്റി വീണ്ടും സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും അവര്‍ പറഞ്ഞു.

താന്‍ ഇപ്പോഴും വിവാഹത്തില്‍ വിശ്വസിക്കുന്നുണ്ട്. യോജിച്ച ആളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കും. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളെപ്പറ്റി ചോദിച്ചപ്പോള്‍ അത് വ്യക്തികളുടെ സ്വകാര്യ താല്‍പര്യമാണെന്നാണ് താരം പ്രതികരിച്ചത്. പ്രണയമില്ലാതെ ജീവിതമില്ലെന്ന് പറഞ്ഞ തൃഷ തന്റെ ജീവിതത്തില്‍ രണ്ട് തവണ പ്രണയം ഉണ്ടായിരുന്നതായും വെളിപ്പെടുത്തി.

Top