നരേന്ദ്ര മോഡിയുടെ കാരിക്കേച്ചര്‍ പോസ്റ്റു ചെയ്തു; അധ്യാപികയുടെ ജോലി പോയി

ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാരിക്കേച്ചര്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റു ചെയ്തുവെന്ന എന്ന കാരണത്താല്‍ അധ്യാപികയെ ദോഹയിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും പിരിച്ചുവിട്ടു. അധ്യാപികയുടെ പേരും സ്‌കൂളിന്റെ പേരും എന്നാല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ താനല്ല കാരിക്കേച്ചര്‍ വരച്ചതെന്നും ഫേസ്ബുക്ക് വഴി ഇത് പ്രചരിപ്പിച്ചതെന്നും അധ്യാപിക പ്രതികരിച്ചു. നാട്ടില്‍ നടക്കുന്ന കാര്യങ്ങളുടെ ശരിയായ ഒരു പ്രതികരണം എന്ന രീതിയില്‍ മാത്രമാണ് താന്‍ കാരിക്കേച്ചര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത്. മറ്റു പലരും ഇത് നേരത്തെ തന്നെ ഷെയര്‍ ചെയ്തിരുന്നുവെന്നും അധ്യാപിക ചില മാധ്യമങ്ങളോട് പറഞ്ഞു.

ഒരു അധ്യാപിക കുട്ടികള്‍ക്ക് മാതൃകയാകണമെന്നും അവര്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുവാന്‍ പാടില്ലെന്ന വിചിത്രമായ നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്. അധ്യാപികയ്‌ക്കെതിരേയുള്ള നടപടി തങ്ങളെ ഞെട്ടിച്ചുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന കാര്യം മറന്നാണ് സ്‌കൂള്‍ ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top