ലക്‌നൗ:പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊലപാതകിയാക്കിയത് മാധ്യമങ്ങളാണെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്റെ പ്രസ്താവന വിവാദമാകുന്നു. മൊറാദാബാദില്‍ ന്യൂനപക്ഷ വിഭാഗത്തിനായി സംഘടിപ്പിച്ച വിദ്യാഭ്യാസ പരിപാടിയിലാണ് അസംഖാന്‍ മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ചത്.
നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2002 ലെ ഗുജറാത്ത് കലാപത്തില്‍ മാധ്യമങ്ങള്‍ പരിധി വിട്ടുള്ള പ്രചരണങ്ങള്‍ നടത്തി. അനാവശ്യ വിഷയം ഉയര്‍ത്തിപ്പിടിക്കുകയും എന്നാല്‍ ആവശ്യമുള്ളവ അടിച്ചമര്‍ത്തുകയുമാണ് ചെയ്തത്. ഇതിന്റെ പേരില്‍ രാജ്യം അനുഭവിക്കും. അസം ഖാന്‍ പറഞ്ഞു.
പെണ്‍കുട്ടികള്‍ തൂങ്ങിച്ചത്ത് കിടക്കുന്നതിന്റെ വീഡിയോ പ്രദര്‍ശിപ്പിക്കാനും മുലായം സിങ്ങിന്റെ ജന്മദിനാഘോഷ ചെലവുകളെ കുറിച്ച് ചോദിക്കാനും ആവേശം കാട്ടുന്ന മാധ്യമങ്ങള്‍ സമൂഹത്തിന് ഗുണമുള്ള കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നില്ലെന്നും തുറന്നടിച്ചു.
ആയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ പിന്തുണയ്ക്കുന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്കിനെതിരെയും അസം ഖാന്‍ തുറന്നടിച്ചു. ഗവര്‍ണറെ പോലെയല്ല പുരോഹിതനെ പോലെയാണ് രാം നായിക്ക് പെരുമാറുന്നതെന്ന് അസം ഖാന്‍ പറഞ്ഞു.