ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ വ്യക്തിപരമായി ആക്രമിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്‍. ‘സ്‌നൂപ്പ് ഗേറ്റ്’ വിവാദത്തിലാണ് വാര്‍ത്താ സമ്മേളനം നടത്തി പ്രതികരിക്കാന്‍ അജയ് മാക്കന്‍ നിര്‍ബന്ധിച്ചത്.
സോണിയ ഗാന്ധിക്കും രാഹുലിനുമെതിരെ പുറത്ത് വന്ന കത്ത് താന്‍ എഴുതിയതാണ്. കോണ്‍ഗ്രസുമായി യോജിച്ചു പോകാന്‍ ബുദ്ധിമുട്ടുണ്ട്. ആദര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്ന പഴയ കോണ്‍ഗ്രസല്ല ഇപ്പോഴുള്ളതെന്നും കോണ്‍ഗ്രസ് നല്‍കിയ എല്ലാ പദവികള്‍ക്കും നന്ദിയുണ്ടെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.