കൊച്ചി: സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടേയും പാലങ്ങളുടേയും അറ്റക്കുറ്റപ്പണി നവംബര്‍ ആദ്യ വാരത്തിന് മുമ്പ് തീര്‍ക്കണമെന്ന് സര്‍ക്കാരിന്
ഹൈക്കോടതിയുടെ അന്ത്യശാസനം. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് റോഡുകളുടെ അറ്റക്കുറ്റപ്പണി നടത്തിയിരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
തിരഞ്ഞെടുപ്പിന്റെ പേരിലോ ഭരണനാമതിയുടെ പേരിലോ റോഡുകളുടെ പണി നിറുത്തി വയ്ക്കരുത്. നല്ല റോഡുകളിലൂടെ സഞ്ചരിക്കുക എന്നത് ജനങ്ങളുടെ അവകാശമാണ്. ഈ ഉത്തരവ് വരും വര്‍ഷങ്ങളിലും ബാധകമാണെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
റോഡുകളുടെ അറ്റക്കുറ്റപ്പണി സംബന്ധിച്ച് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറും പൊതുമരാമത്ത് അടക്കമുള്ള മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്.