നവാസ് ഷെരീഫ് തിരഞ്ഞെടുപ്പില്‍ ക്രമക്കേടു കാണിച്ചിട്ടില്ലെന്ന്പാക് സുപ്രീംകോടതി

കറാച്ചി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അധികാരത്തിലെത്തിയത് തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകാട്ടിയിട്ടല്ലെന്ന് പാക് സുപ്രീംകോടതി. 2013 ല്‍ 272 ല്‍ 129 സീറ്റുനേടിയാണ് ഷെരീഫ് അധികാരത്തിലെത്തുന്നത്. രണ്ടാമത്തെ വലിയകക്ഷിയായ ഇമ്രാന്‍ഖാന്റെ തെഹ്‌റിക് ഇ ഇന്‍സാഫ് ഷെരീഫിന്റെ വിജയം ക്രമക്കേടു വഴിയാണെന്ന ആരോപണവുമായി മുന്നോട്ടു വന്നിരുന്നു.

തുടര്‍ന്ന് രാജ്യത്താകമാനം വലിയ സമര പരിപാടികളും നടന്നിരുന്നു. ജുഡീഷല്‍ കമ്മീഷന്‍ നടത്തിയ അന്വേഷം റിപ്പോര്‍ട്ടിലാണ് ഷെരീഫിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. ക്രമക്കേട് തെളിഞ്ഞാല്‍ രാജിവക്കാമെന്ന് ഉറപ്പ് നല്‍കിയ ഷെരീഫിന് സംബന്ധിച്ച് വലിയ രാഷട്രീയ വിജയം കൂടിയാണ് സുപ്രീംകോടതി ഇടപെടല്‍

Top