മുംബൈ: നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച വിപണി തിരിച്ചു കയറി. സെന്‍സെക്‌സും നിഫ്റ്റിയും ലാഭത്തോടെ വ്യാപാരം തുടരുന്നു. 294 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 487 ഓഹരികള്‍ നേട്ടത്തിലുമാണ്.
വേദാന്ത, ടിസിഎസ്, കോള്‍ ഇന്ത്യ, ഹീറോ , ഇന്‍ഫോസിസ് ഓഹരികള്‍ നേട്ടമുണ്ടാക്കുന്നു. ഹിന്‍ഡാല്‍കോ, സിപ്ലാ, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ്മ, റിലയന്‍സ് ഓഹരികള്‍ നഷ്ടത്തിലാണ്.
ഹോണ്ടയ്ക്ക് റോയല്‍റ്റി നല്‍കുന്നത് നിര്‍ത്തിയതിനാല്‍ ഹീറോയുടെ അറ്റാദായത്തില്‍ 18.3 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്ന് സിഎന്‍ബിസി ടിവി 18 പോള്‍ വ്യക്തമാക്കുന്നു.
രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 63.79 ആണ് രൂപയുടെ മൂല്യം. സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 20,200 രൂപ. ഗ്രാമിന് 2,525 രൂപ.