ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയ്ക്ക് ക്ഷേത്രം ഒരുങ്ങുന്നു. യുപിയിലെ സിതാപൂര്‍ ജില്ലയിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. അഖില ഭാരത ഹിന്ദു സഭയാണ് ക്ഷേത്രനിര്‍മാണം നടത്തുന്നത്. വരുന്ന ജനുവരി 30 ന് ക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് അവര്‍ പറയുന്നു. ക്ഷേത്രത്തില്‍ ഗോഡ്‌സെയുടെ ചിതാഭസ്മം സ്ഥാപിച്ച് പൂജിക്കുവാനാണ് ഒരുങ്ങുന്നത്.
ഹിന്ദു രാഷ്ട്രമെന്ന ഗോഡ്‌സെയുടെ സ്വപ്നം ഞങ്ങള്‍ സാക്ഷാത്ക്കരിക്കുമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ വക്താക്കള്‍ പറയുന്നു. ഇന്ത്യയെ വെട്ടിമുറിച്ചതിന്റെ എല്ലാ ഉത്തരവാദിത്വവും ഗാന്ധിക്കാണെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ് കമലേഷ് തിവാരി പറയുന്നു. ഗാന്ധി ഏത് അര്‍ഥത്തിലാണ് ഭാരതത്തിന്റെ രാഷ്ട്രപിതാവ് ആകുന്നതെന്നും അദ്ദേഹം ചോദിച്ചു.