നാദാപുരം: നാദാപുരത്തിനടുത്ത് തൂണേരി പഞ്ചായത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ തൂണേരി കണ്ണങ്കൈ തെയ്യമ്പാടി ഇസ്മായില്‍(27), സഹോദരന് മുനീര്‍(30) എന്നിവര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ഇവരെ കണെ്ടത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കേസില്‍ കണ്ടാലറിയാവുന്ന ഒരാള്‍ ഉള്‍പ്പടെ 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ഏഴുപേരില്‍ നാലു പേരുടെ അറസ്റ്റ് ഇന്നലെ തന്നെ രേഖപ്പെടുത്തി. ഇവരും മറ്റ് മൂന്നുപേരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായി പോലീസ് പറയുന്നു.
തൂണേരി കുളമുള്ളതില്‍ മുക്കില്‍ റോഡില്‍ ആയുധാരികളായ സംഘമാണ് ഷിബിനെ(19) നിഷ്ഠൂരമായി വെട്ടികൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ സംഘം കൊല നടത്തി രക്ഷപ്പെടുകയായിരുന്നു. ഇത് കൊലപാതകം ആസൂത്രിതമായിരുന്നുവെന്നാണ് വ്യക്തമാക്കുന്നതെന്ന് പോലീസ് പറയുന്നു.
2008ല്‍ പോലീസ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ച ക്രിമിനലാണ് തെയ്യമ്പാടി ഇസ്മായില്‍. പത്ത് കേസുകളില്‍ പ്രതിയായ ഇയാള്‍ ഈ പ്രായത്തിനുള്ളില്തന്നെ വലിയ പാതകങ്ങളാണ് ചെയ്തുകൂട്ടിയതെന്നു നാട്ടുകാര്‍ പറയുന്നു. വ്യാഴാഴ്ച രാത്രി 10.40ഓടെയാണ് അക്രമം ഉണ്ടായത്.