നാദാപുരത്ത് വീണ്ടും സംഘര്‍ഷം; ഒരു സിപിഎം പ്രവര്‍ത്തകനുകൂടി വെട്ടേറ്റു

നാദാപുരം: നാദാപുരത്ത് വീണ്ടും സംഘര്‍ഷം. നിരോധനാജ്ഞ നിലനില്‍ക്കെ നാദാപുരത്ത് തൂണേരിയിയില്‍ ഒരു സിപിഎം പ്രവര്‍ത്തകനുകൂടി വെട്ടേറ്റു. വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഷിബിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ആള്‍ക്കാണു വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി 10.40 ഓടെയായിരുന്നു ഷിബിനെ പത്തു പേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ആക്രമണങ്ങള്‍ക്ക് പിന്നില്‍ മുസ്ലീം ലീഗാണെന്നാണ് സിപിഐ(എം)ന്റെ ആരോപണം. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സിബിനും മറ്റ് ചില സിപിഐ(എം) പ്രവര്‍ത്തകരും ആക്രമിക്കപ്പെടുന്നത്. നെഞ്ചില്‍ കുത്തേറ്റ സിബിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചു പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് വടകര താലൂക്കില്‍ സിപിഐ(എം) ഹര്‍ത്താല്‍ ആചരിച്ചു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നാദാപുരം മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നാദാപുരം, കുറ്റിയാടി, വളയം, എടച്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ.

Top