ടാറ്റാ മോട്ടോഴ്‌സിന്റെ നാനോ ട്വിസ്റ്റ് വിലകുറഞ്ഞ മോഡല്‍ എക്‌സ് ഇ വിപണിയിലെത്തിച്ചു. നാനോയുടെ പവര്‍ സ്റ്റിയറിങ്ങുള്ള മോഡലാണ് ട്വിസ്റ്റ്. 2.09 ലക്ഷമാണ് മുംബൈയിലെ എക്‌സ് ഷോറൂംവില.
ഉയര്‍ന്ന വേരിയന്റായ ട്വിസ്റ്റ് എക്‌സ് ടിയെക്കാള്‍ 36,000 രൂപ വിലക്കുറവുണ്ട് എക്‌സ് ടിക്ക്. 2.45 ലക്ഷമാണ് ട്വിസ്റ്റ് എക്‌സ് ടിയുടെ വില. താരതമ്യേനെ കുറഞ്ഞ വിലയില്‍ നാനോയുടെ പവര്‍ സ്റ്റിയറിങ്ങുള്ള നാനോ കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്വിസ്റ്റ് എക്‌സ് ഇ തിരഞ്ഞെടുക്കാം.
ഉയര്‍ന്ന വേരിയന്റായ എക്‌സ് ടി വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങള്‍ പലതും എക്‌സ് ഇയില്‍ ഇല്ല. മുന്നിലെയും പിന്നിലെയും ബമ്പറുകളും റിയര്‍വ്യൂ മിററുകളും ഡോര്‍ ഹാന്‍ഡിലുകളും കറുത്ത നിറത്തിലുള്ളതാണ്.
ക്രോം അലങ്കാരങ്ങള്‍, റൂഫ് മൗണ്ടഡ് ആന്റന, ഫോഗ് ലാമ്പുകള്‍, റിയര്‍ സ്‌പോയ്‌ലര്‍, സ്‌റ്റൈലിഷ് വീല്‍ ക്യാപ്പുകള്‍, കീലെസ് എന്‍ട്രി, സെന്‍ട്രല്‍ ലോക്കിങ്, പവര്‍ വിന്‍ഡോകള്‍, ഇന്‍ ഡാഷ് ഓഡിയോ സിസ്റ്റം, റിയര്‍ പാഴ്‌സല്‍ട്രേ എന്നിവയൊന്നും ഈ വേരിയന്റില്‍ ഇല്ല. ക
റുപ്പ് നിറത്തിലുള്ള ഡാഷ് ബോര്‍ഡ്, ഫേബ്രിക്ക് സീറ്റുകള്‍, പവര്‍ സ്റ്റിയറിങ്, എ സി എന്നിവ എക്‌സ് സി വേരിയന്റിലുണ്ട്. സില്‍വര്‍, ഗോള്‍ഡ്, വൈറ്റ് നിറങ്ങളില്‍ ലഭിക്കും.