സിഡ്‌നി: ഓസ്‌ട്രേലിയയ്ക്ക് ഒന്നാം ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌കോര്‍. പരമ്പരയിലെ തുടര്‍ച്ചയായ നാലാം സെഞ്ചുറി (117) നേടിയ സ്മിത്തിന്റെ മികവില്‍ ഓസീസ് 572/7 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.
ഷെയ്ന്‍ വാട്‌സണ്‍ (81), ഷോണ്‍ മാര്‍ഷ് (73), ജോ ബേണ്‍സ് (58) എന്നിവരും തിളങ്ങി. ഡേവിഡ് വാര്‍നര്‍ (101), ക്രിസ് റോജേഴ്‌സ് (95) എന്നിവര്‍ ആദ്യദിനം മികച്ച തുടക്കം നല്കിയാണ് പുറത്തായത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് മുന്‍നിര ബൗളര്‍മാരും നൂറ് റണ്‍സിലധികം വിട്ടുകൊടുത്തു.
കൂറ്റന്‍ സ്‌കോറിന് പിന്നാലെ ഇന്ത്യയുടെ മുരളി വിജയിയെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ മടക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിന് തകര്‍പ്പന്‍ തുടക്കം നല്കി. വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്റെ കൈകളില്‍ ഒതുങ്ങിയ വിജയിക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കാന്‍ കഴിഞ്ഞില്ല.
ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ 71/1 എന്ന നിലയിലാണ്. രോഹിത് ശര്‍മ (40), ലോകേഷ് രാഹുല്‍ (31) എന്നിവരാണ് ക്രീസില്‍.