ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ആദര്‍ശ് ഗ്രാം യോജന പദ്ധതി പ്രകാരം കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റിലി ഗുജറാത്തിലെ നാലു ഗ്രാമങ്ങള്‍ ദത്തെടുത്തു. വഡോദര ജില്ലയിലെ കര്‍ണലി, പിപാലിയ, വലിദ, ബഗ്‌ളിപുര എന്നീ ഗ്രാമങ്ങളാണ് ജയ്റ്റിലി ദത്തെടുത്തത്. കഴിഞ്ഞ സ്വാതന്ത്ര ദിനത്തിലാണ് മോദി ആദര്‍ശ് ഗ്രാം യോജന പദ്ധതി പ്രഖ്യാപിക്കുന്നത്. 800 എംപിമാര്‍ പങ്കാളിയായാല്‍ നാലു വര്‍ഷത്തിനുള്ളില്‍ 2500 ഗ്രാമങ്ങള്‍ മാതൃക ഗ്രാമങ്ങളാക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.