ബെയ്ജിംഗ്: നാലു ദിവസത്തെ ചൈനാ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ശനിയാഴ്ച ബെയ്ജിംഗിലെത്തി. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് സുഷമ ചൈനയിലെത്തുന്നത്.
ഉഭയകക്ഷിബന്ധവും ഇന്ത്യയ്ക്കും ചൈനയ്ക്കും താത്പര്യമുള്ള വിവിധ വിഷയങ്ങളും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും വിദേശകാര്യ മന്ത്രി വാംഗ്‌യിയുമായും സുഷമ ചര്‍ച്ച ചെയ്യും.