നാല് മാസത്തിനുള്ളില്‍ നാലു ടൂ വീലറുകള്‍ നിരത്തിലെത്തിക്കാനൊരുങ്ങി ഹോണ്ട

വിപണിയില്‍ കൂടുതല്‍ കരുത്തോടെ മുമ്പോട്ടു നീങ്ങാനാണ് ഹോണ്ടയുടെ തീരുമാനം. കടുത്ത മത്സരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതലുല്‍പന്നങ്ങള്‍ നിരത്തിലിറക്കുക എന്ന തന്ത്രവും ഹോണ്ട പയറ്റുന്നു. അടുത്ത നാലു മാസത്തിലുള്ളില്‍ നാല് പുതിയ ടൂ വീലര്‍ മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ ഹോണ്ട ആലോചിക്കുന്നുണ്ട്. അതെസമയം ഈ മോഡലുകള്‍ ഏതെല്ലാമാണെന്നതിനെക്കുറിച്ച് വ്യക്തതയൊന്നും വന്നിട്ടില്ല. നാല് മോഡലുകള്‍ വരുന്നുണ്ട് എന്ന കാര്യത്തില്‍ മാത്രമേ ഹോണ്ടയില്‍ നിന്നും സ്ഥിരീകരണം വന്നിട്ടുള്ളൂ.

നടപ്പ് ഉല്‍സവ സീസണ്‍ ലക്ഷ്യമാക്കി ഈ നാല് മോഡലുകളില്‍ ചിലത് എത്തുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഈ വര്‍ഷത്തില്‍ അഞ്ച് ശതമാനംകണ്ട് വളര്‍ച്ചാനിരക്ക് കണ്ടെത്തണമെന്ന് കമ്പനി ആലോചിക്കുന്നു. ഈയിടെയാണ് സിബിആര്‍650, ലിവോ എന്നീ മോഡലുകള്‍ ഹോണ്ടയില്‍ നിന്നും വിപണിയിലെത്തിയത്. ഇന്ത്യയുടെ സ്‌കൂട്ടര്‍ വിപണിയില്‍ ഒന്നാംസ്ഥാനം കൈയടക്കി വെച്ചിരിക്കുന്നത് ഹോണ്ടയാണ്.

Top