കൊച്ചി: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജി സാധ്യത നിഷേധിക്കാതെ ധനമന്ത്രി കെ എം മാണി. നാളത്തെ കേരളാ കോണ്‍ഗ്രസ് യോഗത്തിനുശേഷം രാജി തീരുമാനം അറിയിക്കാമെന്ന് മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തനിക്കെതിരെ വ്യക്തമായ ഗൂഡാലോചനയുണ്ട്. അത് തനിക്കറിയാം. ഗൂഡാലോചന വഴിയെ വെളിപ്പെടുത്തുമെന്നും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ മാണി കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ വിസമ്മതിച്ചു.
അതേസമയം മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. പ്രതിഷേധക്കാര്‍ മാണിയുടെ തൃപ്പൂണിത്തുറയിലെ വീടിനു മുന്നിലെത്തുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.