ന്യൂഡല്‍ഹി: നാഷണല്‍ ഹൊറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ പുറപ്പെടുവിച്ച സമന്‍സിനുള്ള സ്റ്റേ ഡല്‍ഹി ഹൈക്കോടതി നീട്ടി നല്‍കി. സമന്‍സിനെതിരെ ഇരുവരും സമര്‍പ്പിച്ചിരിക്കുന്ന അപ്പീലില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെയാണ് സ്റ്റേ നീട്ടിയിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 26 നാണ് ഇരുവര്‍ക്കും സമന്‍സ് അയച്ചത്. ആഗസ്റ്റ് ഏഴിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നു ചൂണ്ടികാട്ടിയായിരുന്നു സമന്‍സ്. ഇതിനെതിരെ ഇരുവരും ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ആഗസ്റ്റ് ആറിന് ഈ ഉത്തരവിന് ഇടക്കാല സേ്റ്റ അനുവദിച്ചിരുന്നു. ഈ സ്‌റ്റേ ഉത്തരവാണ് ഇപ്പോള്‍ നീട്ടി നല്‍കിയിരിക്കുന്നത്. സോണിയയ്ക്കും രാഹുലിനും പുറമേ കേസിലെ മറ്റ് മൂന്നുപേര്‍ക്കും ഇത് ബാധകമാണ്.