ന്യൂഡല്‍ഹി: നിതീഷ് കഠാര വധക്കേസില്‍ പ്രതികളായ വികാസ് യാദവിനും ബന്ധുവായ വിശാല്‍ യാദവിനും 25 വര്‍ഷം തടവ്. ഇരുവരും 50 ലക്ഷം രൂപ പിഴയടക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. വധശിക്ഷ വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ എസ് പി നേതാവ് ഡി പി യാദവിന്റെ മകനാണ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വികാസ് യാദവ്.
2002 ഫെബ്രുവരി 16നാണ് കേസിന് ആസ്പദമായ സംഭവം. ഗാസിയാബാദില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന നിതീഷ് കഠാരയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. വികാസ് യാദവിന്റെ സഹോദരിയായ ഭാരതി യാദവുമായി നിതീഷ് കഠാര പ്രണയബന്ധം പുലര്‍ത്തിയതാണ് കൊലയ്ക്ക് കാരണം.