ന്യൂഡല്‍ഹി: നിയമ വിരുദ്ധമെന്ന് കണ്ടെത്തിയ 214 കല്‍ക്കരി പാടങ്ങളുടെ അനുമതി റദ്ദ് ചെയ്തുകൊണ്ട് സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. രാജ്യത്തിന്റെ വിലയേറിയ സമ്പത്ത് പൊതുനന്മയോ പൊതുതാല്‍പര്യമോ കണക്കിലെടുക്കാതെയാണ് വിതരണം ചെയ്‌തെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 46 കല്‍ക്കരി പാടങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതിനുവേണ്ടി കോടതി ആറുമാസത്തെ കാലാവധി നല്‍കി.പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നാല് കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് നിലനിര്‍ത്തുകയും ചെയ്തു. 1993 മുതല്‍ വിവിധ സര്‍ക്കാരുകളുടെ കാലത്ത് 218 കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ മാസം 25ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.