തിരുവനന്തപുരം: നിയമസഭയിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം കെ.എം മാണിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഇടതുപക്ഷത്തെ അഞ്ചു വനിത എംഎല്‍എമാര്‍ക്കൊപ്പം വി.എസ് മാധ്യമങ്ങളെ കാണുകയായിരുന്നു വി.എസ്. ഇടത് എം.എല്‍.എമാര്‍ക്കെതിരെയുള്ള നടപടി ഇരട്ടത്താപ്പാണെന്നും വി.എസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ പീഡനക്കുറ്റത്തിനു കേസെടുക്കാവുന്നതാണെന്നും വി.എസ് പറഞ്ഞു. ദൃശ്യങ്ങള്‍ കാണാതെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തത്. സഭയില്‍ നടന്നതു പലതും കണ്ടില്ല എന്നാണു സ്പീക്കര്‍ പറയുന്നത് സ്പീക്കറുടെ കണ്ണിന്റെ കുഴപ്പമല്ല മനസിന്റെ കുഴപ്പമാണെന്നും വിഎസ് പറഞ്ഞു.
നിയമസഭയില്‍ നടത്തിയ പ്രസംഗം വി.എസ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ വായിച്ചു. അഞ്ച് ഭരണകക്ഷി എംഎല്‍എമാര്‍ തോന്ന്യാസം കാണിച്ചെന്നും വി.എസ്. ആരോപിച്ചു. ബജറ്റവതരിപ്പിച്ച ശേഷം വള്ളം കളി ജയിച്ചവരെപ്പോലായാണ് യുഡിഎഫ് എംഎല്‍എമാര്‍ കൈയ്യടിച്ചതെന്നും വി.എസ് പരിഹസിച്ചു. ലഡു വിതരണം സഭയുടെ ഏതു ചട്ടപ്രകാരമാണെന്നു സ്പീക്കര്‍ വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
തുടര്‍ന്നു താന്‍ ആക്രമണത്തിനിരയാകുന്ന ദൃശ്യങ്ങള്‍ ജമീല പ്രകാശം മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.