തിരുവനന്തുപുരം: വനിതാ എംഎല്‍എമാര്‍ക്കെതിരെ എം.എം ഹസ്സനും കെ.ശിവദാസന്‍ നായരും രംഗത്ത്. വനിത എംഎല്‍എമാരെ ആക്രമിച്ചു എന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് നിയമസഭയിലെ കയ്യാങ്കളി ദൃശ്യങ്ങളുമായി ഇരുവരും മാധ്യമങ്ങളെ കണ്ടു.
സഹോദരനെയും സുഹൃത്തിനെയും തിരിച്ചറിയാനുള്ള വിവേകമുണ്ടാകണം. നിലവാരം വിട്ട് ഒരിക്കലും താഴില്ലെന്നും ഏതൊരു പുരുഷനും തളര്‍ന്ന് പോകുന്ന ആരോപണങ്ങളാണ് കേള്‍ക്കേണ്ടി വന്നതെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു.
വനിതാ എംഎല്‍എമാരെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. താന്‍ തടഞ്ഞില്ലായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയെ ഉപദ്രവിക്കുമായിരുന്നു. മുഖ്യമന്ത്രിക്ക് നേരെ കറുത്ത തുണി വലിച്ചെറിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും ശിവദാസന്‍ നായര്‍ വ്യക്തമാക്കി.
.