നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കില്ലെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടികള്‍ അവസാനിപ്പിച്ച് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞിരുന്നു. തുടര്‍ന്ന് നിയമസഭക്കുള്ളില്‍ മുഖ്യമന്ത്രിയുടെ മുറിയിലാണ് യോഗം നടന്നത്. ഈ മാസം 18 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക.

കെ.എം.മാണിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്താലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കില്ലന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

Top