ന്യൂഡല്‍ഹി: യാത്രാക്കാരെ ആകര്‍ഷിക്കാന്‍ സ്പൈസ് ജറ്റ് വീണ്ടും നിരക്കുകളില്‍ ഇളവുവരുത്തി പുതിയ പാക്കേജ് അവതരിപ്പിച്ചു. ‘വിദേശവിപണിയില്‍ പോകാം’ എന്നതാണ് സ്പൈസ് ജെറ്റിന്റെ പുത്തന്‍ ഓഫര്‍. അന്താരാഷ്ട്ര പാതയിലുള്ള ഒരുയാത്രയ്ക്ക് 2699 രൂപയാണ് ചിലവ്. മാര്‍ച്ച് 19 മുതല്‍ ജൂണ്‍ ഇരുപത് വരെയാണ് ഓഫറിന്റെ കാലാവധി. ഇതിനായി മാര്‍ച്ച് 19 മുതല്‍ 22 വരെ ബുക്ക് ചെയ്യണം.
അന്താരാഷ്ട്ര യാത്രകളിലെ നേരിട്ടുള്ള വിമാനങ്ങളില്‍ മാത്രമാണ് ഓഫര്‍ ലഭ്യമാവുകയെന്ന് എയര്‍ലൈന്‍സിന്റെ വെബ്സൈറ്റില്‍ പറയുന്നു.
ഈ വര്‍ഷത്തെ ആറാമത്തെ നിരക്ക് ഇളവാണ് സ്പെസ് ജപ്പ് നടപ്പാക്കുന്നത്, ആദ്യത്തെ ഓഫറുകള്‍ ജനുവരി 28 വരെയായിരുന്നു പ്രബല്യത്തിലുണ്ടായിരുന്നത്. ‘ട്രെയിന്‍ യാത്രാ ചിലവിനേക്കാള്‍ കുറഞ്ഞ നിരക്കില്‍’ എന്ന പേരില്‍ കഴിഞ്ഞമാസം സ്പൈസ് ജെറ്റ് അവതരിപ്പിച്ച പാക്കേജില്‍ 566 രൂപയ്ക്കുള്ള എയര്‍ടിക്കറ്റ് ലഭ്യമായിരുന്നു, പല എയര്ജെറ്റുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പലവിധത്തിലുള്ള ഡിസ്കൗണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.