ആഡംബര ബൈക്ക് നിര്‍മാണ കമ്പനികള്‍ ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യന്‍ വിപണിയാണെന്നാണ് സൂചനകള്‍. ലക്ഷങ്ങള്‍ വിലയുള്ള കിടിലന്‍ ബൈക്കുകള്‍ എത്തിക്കുകയാണ് ഇന്ത്യന്‍ വിപണിയിലേക്ക്.
ഇതാ എത്തുന്നു ഡുക്കാട്ടിയുടെ സ്‌ക്രാംബ്‌ളര്‍. അടുത്ത മാസത്തിലാണ് ഡുക്കാട്ടി വിപണിയിലേക്ക് എത്തുന്നത്. 6.5 ലക്ഷം മുതല്‍ 7.5 ലക്ഷം വരെയായിരിക്കു വിലയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുക്കിങ്ങ് തുടങ്ങിക്കഴിഞ്ഞു.
803 സിസി എല്‍ ട്വിന്‍ എഞ്ചിനാണ് വാഹനത്തിനുള്ളത്. 75 പിഎസ് കരുത്താണ് വാഹനത്തിനുള്ളത്. 67.7എന്‍എം ആണ് കൂടിയ ചക്രവീര്യം.
വാഹനത്തിന് ഒരു റിട്രൊ ലുക്ക് ലഭിക്കാനായി റൗണ്ട് ഹെഡ്‌ലാംപ്. വൈഡ് അപ്‌ലിഫ്റ്റഡ് ഹാന്‍ഡില്‍ ബാര്‍. ലോ 790എംഎം സ്‌ടെയിറ്റ് സീറ്റ് എന്നിവയാണുള്ളത്. കൂടാതെ എല്‍സിഡി ഡാഷ്ബാര്‍ഡ്. ഇന്റര്‍ ചേഞ്ചബിള്‍ അലൂമിനിയം കവര്‍. എല്‍ഇഡി ടെയില്‍ ലാംപ്. സീറ്റിനടിയിലായി സ്റ്റോറേജ് കംപാര്‍ട്‌മെന്റ്. യുഎസ്ബി സോക്കറ്റ് എന്നീ സവിശേഷതകളും വാഹനത്തിലുണ്ട്. രണ്ട് ലക്ഷം രൂപയോളം നല്‍കി ബുക്ക് ചെയ്യാനാകും.