ന്യൂഡല്‍ഹി: മാരുതി സുസുക്കി 33,098 ആള്‍ട്ടോ കാറുകള്‍ തിരികെ വിളിക്കുന്നു. ആള്‍ട്ടോ 800, ആള്‍ട്ടോ കെ 10 എന്നീ മോഡല്‍ കാറുകളാണ് തിരികെ വിളിക്കുന്നത്. കാറുകളുടെ വലത് ഡോറിലുള്ള നിര്‍മാണ അപാകതയെ തുടര്‍ന്നാണ് തിരികെ വിളിക്കാന്‍ മാരുതി തീരുമാനിച്ചത്.
ആള്‍ട്ടോ 800ന്റെ 19,780 യൂണിറ്റുകളും ആള്‍ട്ടോ കെ 10ന്റെ 13,318 യൂണിറ്റുകളിലുമാണ് തകരാറ് കണ്ടെത്തിയതെന്ന് മാരുതി സുസുക്കി ഇന്ത്യ വ്യക്തമാക്കി. 2014 ഡിസംബര്‍ എട്ടിനും ഈ വര്‍ഷം ഫെബ്രുവരി 18നും ഇടയില്‍ നിര്‍മിക്കപ്പെട്ട കാറുകളാണ് തിരികെ വിളിക്കുന്നത്.