നിലമ്പൂര്‍ രാധ വധക്കേസ്: ചൊവാഴ്ച വിധി പറയും

മഞ്ചേരി: നിലമ്പൂര്‍ രാധ വധക്കേസില്‍ ചൊവാഴ്ച വിധി പറയും. ഒരുവര്‍ഷം നീണ്ടുനിന്ന അന്വേഷണങ്ങളും വിസ്താരവും പൂര്‍ത്തിയായ ശേഷമാണ് കേസ് വിധി പ്രസ്താവത്തിലേക്ക് നീങ്ങുന്നത്. മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിധി പറയുക.

ബിജു നിവാസില്‍ ബി.കെ. ബിജു , കുന്നശേരി ഷംസുദ്ദീന്‍ എന്ന ബാപ്പുട്ടി എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ആദ്യം ലോക്കല്‍ പൊലീസില്‍ തുടങ്ങിയ അന്വേഷണം പിന്നീട് എഡിജിപി സന്ധ്യ ഏറ്റെടുത്തു.

2014 ഓഗസ്റ്റ് 29 ന് തുടങ്ങിയ പ്രോസിക്യൂഷന്‍ വാദം ഡിസംബര്‍ 31 ന് പൂര്‍ത്തിയായിരുന്നു. സാക്ഷികളായി 108 പേരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 264 രേഖകളും 165 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

2014 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.

Top