നിലവിളക്ക് കത്തിക്കുന്നത് മറ്റൊരു മതവിഭാഗത്തിന്റെ ആചാരം: മായിന്‍ഹാജി

കോഴിക്കോട്: മുസ്ലീം ലീഗ് രാഷ്ട്രീയത്തില്‍ നിലവിളക്ക് വിവാദം കത്തി പടരുന്നതിനിടയില്‍ ഇ ടി മുഹമ്മദ് ബഷീറിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി മായിന്‍ഹാജി രംഗത്ത്. നിലവിളക്ക് കത്തിയ്ക്കല്‍ മറ്റൊരു മതവിഭാഗത്തിന്റെ ആചാരമാണെന്നും അതിനാലാണ് ലീഗ് വിട്ടു നില്‍ക്കുന്നതെന്നും എം.സി മായിന്‍ ഹാജി തുറന്നടിച്ചു. പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നവര്‍ നിലവിളക്ക് കത്തിയ്ക്കില്ലെന്നും മായിന്‍ ഹാജി വ്യക്തമാക്കി.

മുനീറിന്റെ പിതാവായ സി.എച്ച് മുഹമ്മദ് സ്വീകരിച്ചിരുന്ന നിലപാടാണ് ലീഗ് ഇന്നും സ്വീകരിക്കുന്നതെന്ന വാദവും മായിന്‍ ഹാജി ഉയര്‍ത്തി. യോഗം ചേര്‍ന്ന് മാത്രമെടുക്കുന്നതല്ല പാര്‍ട്ടി നിലപാടുകള്‍. മുന്‍കാല നേതാക്കളുടെ പാത പിന്തുടരുകയെന്നതാണ് രീതിയെന്ന് ഇ ടി മുഹമ്മദ് ബഷീറിനെ തള്ളിപ്പറയുന്നവര്‍ക്ക് സംസ്ഥാന സെക്രട്ടറി മറുപടിയും നല്‍കി.

സമസ്ത ഇ കെ വിഭാഗവും നിലവിളക്ക് കത്തിയ്ക്കുന്നത് തെറ്റാണെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്.

Top