നിസാന്‍ എക്‌സ് ട്രെയില്‍ വീണ്ടും ഇന്ത്യന്‍ വിപണിയില്‍

നിസാന്റെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം എക്‌സ് ട്രെയില്‍ വീണ്ടും ഇന്ത്യയിലെത്തുന്നു. പഴയ തലമുറയില്‍പ്പെട്ട എക്‌സ് ട്രെയിലുകള്‍ മുമ്പ് നിസാന്‍ ഇന്ത്യയില്‍ വിറ്റഴിച്ചിരുന്നുവെങ്കിലും ആവശ്യക്കാര്‍ കുറവായിരുന്നതുമൂലം വിപണിയില്‍നിന്ന് പിന്‍വലിച്ചിരുന്നു.

സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് ഇന്ത്യയടക്കമുള്ള വിപണികളിലുള്ള സ്വീകാര്യത കണക്കിലെടുത്താണ് പുത്തന്‍ തലമുറ എക്‌സ് ട്രെയിലിനെ നിസാന്‍ വീണ്ടും കളത്തിലിറക്കുന്നത്. 2013 ലെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച പുതിയ എക്‌സ് ട്രെയിലാവും ഇന്ത്യയിലെത്തുക.

പഴയ എക്‌സ് ട്രെയില്‍ ഓഫ്‌റോഡ് യാത്രകള്‍ക്ക് കൂടുതല്‍ യോജിച്ചതായിരുന്നുവെങ്കില്‍ ഓണ്‍റോഡ് ഉപയോഗത്തിന് ഇണങ്ങുന്നതാണ് പുത്തന്‍ തലമുറ എസ്.യു.വി. വാഹനം ഇറക്കുമതിചെയ്ത് വിറ്റഴിക്കാനാണ് നിസാന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ട്. ഇതുമൂലം വിപണിയിലെ എതിരാളികളെക്കാള്‍ വിലക്കൂടുതലാവും എക്‌സ് ട്രെയിലിനെന്ന് കരുതാം.

Top