നിസാന്‍ മൈക്രയുടെ പുതിയ പതിപ്പ് എക്‌സ് ഷിഫ്റ്റ് അവതരിപ്പിച്ചു

ജാപ്പനീസ് കാര്‍ കമ്പനിയായ നിസാന്‍ മൈക്രയുടെ പുതിയ പതിപ്പ് എക്‌സ് ഷിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 2010 ജൂലൈയില്‍ ഇന്ത്യന്‍ വിപണിയിലിറങ്ങിയ നിസാന്‍ മൈക്രയുടെ അഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയത്‌.

റൂഫില്‍ കറുപ്പും വശങ്ങളില്‍ ചുവപ്പും നിറവുമാണ് എക്‌സ് ഷിഫ്റ്റിന്റെ ആകര്‍ഷണം. അടിസ്ഥാന വേരിയന്റായ എക്‌സ് വിയില്‍ പുഷ് ബട്ടണ്‍ ഇനിഷ്യലുള്ള ഇന്റലിജന്റ് കീ, റിമോട് കീലെസ് എന്റ്രി, അഡാപ്റ്റീവ് ഷിഫ്റ്റ് കണ്ട്രോള്‍ സിസ്റ്റം, ആന്റി ലോക് ബ്രേക്കിങ് സിസ്റ്റം, ബ്രേക് അസിസ്റ്റ് എന്നിവ മൈക്ര എക്‌സ് ഷിഫ്റ്റിന്റെ പ്രത്യേകതകതകളാണ്.

19.43 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടുന്ന മൈക്രൈ എക്‌സ് ഷിഫ്റ്റിന്റെ മുംബൈ എക്‌സ് ഷോറൂം വില 6,67,782 രൂപയാണ്. ഐ ടെണ്‍, സ്വിഫ്റ്റ്, ഷെവല്‍ലേ ബീറ്റ് തുടങ്ങിയവ മല്‍സരിക്കുന്ന ഇടത്തരം കാറുകളുടെ ശ്രേണിയിലേക്കാണ് നിസാന്‍ മൈക്ര എക്‌സ് ഷിഫ്റ്റ് അവതരിക്കുന്നത്.

ലിമിറ്റഡ് എഡിഷനായി 750 യൂണിറ്റുകളാണ് ചെന്നൈയിലെ നിര്‍മാണഫാക്ടറിയില്‍ നിന്നും പുറത്തിറക്കിയിട്ടുള്ളത്.

അടിസ്ഥാന മോഡലുകള്‍ക്കു പോലും ഡ്രൈവര്‍ എയര്‍ബാഗ് നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ചെറുകാറാണ് നിസാന്‍ മൈക്ര. സണ്ണി, ഇവാലിയ, ടെറാനോ, ടിയാന, എക്‌സ് ട്രെയില്‍ 370 സി എന്നീ മോഡലുകള്‍ നിസാന്റേതായി ഇന്ത്യന്‍ വിപണിയിലുണ്ട്.

Top