മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്‍ 9,000 യൂണിറ്റ് കാറുകള്‍ തിരികെ വിളിക്കുന്നു. എയര്‍ബാഗ് സംവിധാനത്തില്‍ തകരാര്‍ ഉണ്‌ടെന്ന പരാതിയെ തുടര്‍ന്നാണ് കാറുകള്‍ തിരികെ വിളിക്കുന്നത്. 20082012 കാലഘട്ടത്തില്‍ നിര്‍മ്മിച്ച നിസാന്‍ മൈക്ര, നിസാന്‍ സണ്ണി എന്നീ കാറുകളാണ് തിരികെ വിളിക്കുന്നത്.
ഉപഭോക്താവിന് ചിലവൊന്നും വരാതെ തകരാര്‍ പരിഹരിച്ച് നല്‍കുമെന്ന് നിസാന്‍ കമ്പനി വക്താക്കള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ഹോണ്ടയും എയര്‍ബാഗ് തകരാറിനെ തുടര്‍ന്ന് 1,075 യൂണിറ്റ് കാറുകള്‍ തിരികെ വിളിച്ചിരുന്നു.