നിസാമിന്റെ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വിവാദ വ്യവസായി അബ്ദുള്‍ നിസാമിന്റെ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും. തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണു ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ചന്ദ്രബോസിന്റെ മരണത്തോടെ നിലവിലുണ്ടായിരുന്ന കൊലപാതകശ്രമം എന്ന വകുപ്പു മാറ്റി പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. ചന്ദ്രബോസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങളും പൊലീസ് കോടതിക്കു കൈമാറും.

ജനുവരി 29നു പുലര്‍ച്ചെ ശോഭാ സിറ്റിയുടെ ഗേറ്റ് തുറക്കാന്‍ വൈകിയതിനു നിസാം സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആക്രമിക്കുകയായിരുന്നുവെന്നാണു കേസ്.

Top