തിരുവനന്തപുരം: വിവാദ വ്യവസായി നിസാമിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും പിണറായി പറഞ്ഞു.
നിസാമിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കണം. ശോഭാസിറ്റി അധികൃതരും ഇക്കാര്യത്തില്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.