കൊച്ചി: നീന്തലറിയാവുന്ന ശാശ്വതീകാനന്ദ എങ്ങിനെ മുങ്ങിമരിച്ചെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. രണ്ടാഴ്ചക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം, വിശദമായ അന്വേഷണം ഈ കേസില്‍ നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആറ് എസ് പിമാര്‍ കേസന്വേഷിച്ചു. പുനരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.