ശ്രീനഗര്‍: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിന് 150 ല്‍ ഏറെ തീവ്രവാദികള്‍ നിയന്ത്രണരേഖയില്‍ കാത്തുനില്‍ക്കുന്നതായി ലഫ. ജനറല്‍ സുബ്രത സാഹ അറിയിച്ചു. എന്നാല്‍ ഏതുതരത്തിലുള്ള വെല്ലുവിളികളും നേരിടാന്‍ സൈന്യം സജ്ജമാണെന്നും സുബ്രത സാഹ പറഞ്ഞു.
നിയന്ത്രണരേഖയിലെ 17 വ്യത്യസ്ത പോയിന്റുകളില്‍ നിന്നാണ് നുഴഞ്ഞുകയറുവാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നത്.
നാളെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തും. വന്‍ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.