നെടുമ്പാശേരിയില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് വന്ന എയര്‍ ഇന്ത്യ എഐ 467 എന്ന വിമാനത്തിന്റെ പിന്‍വശത്തെ ടയറാണ് പൊട്ടിയത്. 161 യാത്രക്കാര്‍ വിമാനത്തിലുണ്ടയിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Top