വാഷിംഗ്ടണ്‍: ഇസ്രയേല്‍ പ്രസിഡന്റ് ബഞ്ചമിന് നെതന്യാഹുവിനെതിരെ വാഷിംഗ്ടണില്‍ പ്രതിഷേധം. ഇറാന് ആണവ വിഷയത്തില്‍ ആശങ്കയറിയിച്ച് അമേരിക്കന്‍ ഇസ്രയേല്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റി(എ ഐ പി എ സി)ക്ക് മുമ്പാകെ പ്രസംഗിച്ച് മണിക്കൂറുകള്‍ക്കകം നെതന്യാഹുവിനെതിരെ പ്രതിഷേധിച്ച് നിരവധി പേര് റാലി നടത്തി. ജൂതായിസത്തിന്റെ ആശയമോ വിശ്വാസമോ അതിന്റെ രൂപമോ നെതന്യാഹു അര്‍ഹിക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.