നെതർലൻഡിലെ സൗദി എംബസിക്ക് നേരെ ആക്രമണം

റിയാദ്: നെതര്‍ലന്‍ഡ്സിലെ ഹേഗില്‍ സൗദി അറേബ്യന്‍ എംബസിക്ക് നേരെ വെടിവെപ്പ്. രാവിലെ ആറ് മണിയോടെയായിരുന്നു ആക്രമണം. കെട്ടിടത്തിന് നേരെ ഇരുപത് തവണ വെടിച്ചതായും പൊലീസ് സ്ഥലത്തെത്തും മുമ്പ് അക്രമി രക്ഷപെട്ടതായും ഹേഗ് പൊലീസ് അറിയിച്ചു.

വെടിവെപ്പുണ്ടായ ഉടന്‍ പ്രദേശിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചതായി സൗദി എംബസി അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശം വളയുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്‍തു. ആക്രമണമുണ്ടായതിന് പിന്നാലെ ഇവിടേക്കുള്ള റോഡ് അടച്ചു. ഇപ്പോൾ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

Top