നേട്ടത്തില്‍ ആരംഭിച്ച വിപണി തളര്‍ന്നു

രാവിലെ ഭേദപ്പെട്ട തുടക്കം നടത്തിയ ഓഹരി വിപണിയില്‍ നഷ്ടം. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ച ലക്ഷ്യം കൈവരിക്കാനിടയില്ലെന്ന റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ വിലയിരുത്തല്‍ വിപണിയെ തളര്‍ത്തി

ഈ വര്‍ഷം മഴ കുറഞ്ഞേക്കുമെന്ന കാലവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിസിലിന്റെ വിലയിരുത്തല്‍ വിപണിയെ ബാധിച്ചു.

കുറഞ്ഞത് അര ശതമാനം കുറവെങ്കിലും വളര്‍ച്ചാ നിരക്കില്‍ ഉണ്ടാകുമെന്നാണ് ക്രിസിലിന്റെ വിലയിരുത്തല്‍. മഴ കുറയുന്നത് കാര്‍ഷിക ഉത്പാദനത്തെ ബാധിച്ചേക്കാമെന്നും ഇത് വിലക്കയറ്റത്തിന് വഴിയൊരുക്കുമെന്നുമാണ് വിലയിരുത്തല്‍.

2500 കോടി രൂപ പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെ സമാഹരിക്കാനുള്ള നീക്കത്തിന് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചതോടെ ജെറ്റ് എയര്‍വെയ്‌സ് ഓഹരി വിലയില്‍ 3 ശതമാനം വര്‍ദ്ധന അനുഭവപ്പെട്ടു.

എം ആന്റ് എം, വിപ്രോ, സണ്‍ഫാര്‍മ, എസ്ബിഐ എന്നീ മുന്‍ നിര ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. മാരുതി, കോള്‍ ഇന്‍ഡ്യ, ടാറ്റാ പവര്‍, എച്ച് യുഎല്‍ എന്നിവയാണ് ഇപ്പോള്‍ നേട്ടത്തില്‍ വ്യാപാരം നടത്തുന്ന മുന്‍ നിര ഓഹരികള്‍

Top