കാഠ്മണ്ടു: നേപ്പാളില്‍ കരട് ഭരണഘടനക്കെതിരെ പ്രകടനം നടത്തിയ ജനക്കൂട്ടം പൊലീസിനുനേരെ നടത്തിയ ആക്രമണത്തില്‍ 7പൊലീസുകാര്‍ കൊല്ലപ്പെട്ടു.
നാട്ടുകാര്‍ ഉള്‍പെടെ 15പേര് മരിച്ചതായാണ് ഔദ്യോഗിക സ്ഥീരികരണം. കൈകാലി ജില്ലയിലെ തിക്കാര്‍ പൂരില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയവരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പ്രകടനത്തില്‍ ഇരുപതിനായിരംപേര് പങ്കെടുത്തു