നേപ്പാളില്‍ 250 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു; കെ.സി ജോസഫ്

ന്യൂഡല്‍ഹി: ഭൂകമ്പ ഭൂമിയായ നേപ്പാളില്‍ 250 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി മന്ത്രി കെ.സി ജോസഫ്. 51 പേര്‍ ചിന്ദ്വാനിലും 21 പേര്‍ പൊഖാറയിലും 56 പേര്‍ ലുംബിനിയിലുമാണുള്ളത്. 47 മലയാളികള്‍ നാട്ടില്‍ തിരികെയെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇവരെ മടക്കിയെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിനായുള്ള വിമാനങ്ങള്‍ സജ്ജമാണെങ്കിലും കാലാവസ്ഥ മോശമായത് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുവെന്നും മന്ത്രി പറഞ്ഞു.

നേപ്പാളില്‍ കുടുങ്ങിപ്പോയ മൂന്ന് ഡോക്ടര്‍മാരും സുരക്ഷിതരാണ്. അബിന്‍ സൂരിയെ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടുകഴിഞ്ഞു. ഭൂകമ്പത്തിനിടെ പരുക്കേറ്റ അബിന്‍ നേപ്പാളില്‍ ചികിത്സയിലാണിപ്പോള്‍.

നേപ്പാളില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് ഹെലികോപ്ടറുകളുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top