മുംബൈ: ഓഹരി വിപണിയില്‍ നേരിയ നേട്ടം. സെന്‍സെക്‌സ് സൂചിക 10 പോയന്റ് ഉയര്‍ന്ന് 27187ലും നിഫ്റ്റി 2 പോയന്റ് ഉയര്‍ന്ന് 8212ലുമാണ് വ്യാപാരം നടക്കുന്നത്.
217 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 226 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി, സിപ്ല, വേദാന്ത, എംആന്റ്എം, കോള്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലും മാരുതി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, ടാറ്റ പവര്‍ തുടങ്ങിയവ നേട്ടത്തിലുമാണ്