നേരിയ നേട്ടത്തോടെ ഓഹരി വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: നേരിയ നേട്ടത്തോടെ ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി സൂചിക 5.15 പോയന്റ് ഉയര്‍ന്ന് 8767.35ലും സെന്‍സെക്‌സ് സൂചിക 3.33 പോയന്റ് നേട്ടത്തില്‍ 28967.61ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഹെല്‍ത്ത്‌കെയര്‍, ബാങ്ക്, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടമുണ്ടാക്കിയപ്പോള്‍ ഓയില്‍ ആന്റ് ഗ്യാസ്, ടെക്, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ ചെറത്തുനിന്നു.

എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, വിപ്രോ, ഭാരതി എയര്‍ടെല്‍, ഐടിസി തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ടാറ്റ പവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top